നായിഡുവിനു പ്രത്യേക സുരക്ഷാസംഘം
Tuesday, September 12, 2023 12:40 AM IST
വിജയവാഡ: അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി അധ്യക്ഷനുമായ എൻ. ചന്ദ്രബാബു നായിഡുവിനെ രാജമുന്ദ്രി സെൻട്രൽ ജയിലിലടച്ചു.
ആന്ധ്രാപ്രദേശ് സ്കില്‍ ഡെവലപ്മെന്റ് കോര്‍പറേഷനിലെ 371 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നായിഡുവിനെ വിജയവാഡ മജിസ്ട്രേറ്റ് കോടതി14 ദിവസത്തെ റിമാൻഡിന് അയയ്ക്കുകയായിരുന്നു.