മണിപ്പുർ: മാധ്യമ പ്രവർത്തകരുടെ സംരക്ഷണം നീട്ടി സുപ്രീംകോടതി
Tuesday, September 12, 2023 12:40 AM IST
ന്യൂഡൽഹി: മണിപ്പുരിൽ കുക്കി-മെയ്തെയ് വിഭാഗങ്ങൾക്കിടയിൽ സാമുദായിക സ്പർധ വളർത്തിയെന്നാരോപിച്ച് എഡിറ്റേഴ്സ് ഗിൽഡ് അംഗങ്ങളായ നാല് മാധ്യമ പ്രവർത്തകർക്കെതിരേ ചുമത്തിയ കേസുകളിൽ വീണ്ടും സുപ്രീംകോടതി ഇടപെടൽ.
മാധ്യമ പ്രവർത്തകർക്ക് അറസ്റ്റിൽനിന്നും മറ്റു നിയമനടപടികളിൽനിന്നും സുപ്രീംകോടതി ഈമാസം 15 വരെ സംരക്ഷണം നീട്ടി നൽകി.
കേസ് മണിപ്പുർ ഹൈക്കോടതിയുടെ പരിഗണനയ്ക്കു വിടണമെന്നാണ് സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടത്. എന്നാൽ മാധ്യമ പ്രവർത്തകർക്കെതിരേയുള്ള കേസ് വസ്തുതാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായതിനാൽ കേസ് സുപ്രീംകോടതിയിൽ തന്നെ പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു.