ഭീകരനെ വധിച്ചു, സൈനികനു വീരമൃത്യു
Wednesday, September 13, 2023 2:47 AM IST
രജൗരി/ജമ്മു: കാഷ്മീരിലെ രൗജരി ജില്ലയിൽ ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻകാരനായ ഭീകരനെ വധിച്ചു. നർല ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മൂന്നു സൈനികർക്കു പരിക്കേറ്റു. 21 ആർമി ഡോഗ് യൂണിറ്റിലെ ആറു വയസുള്ള പെൺ ലാബ്രഡോർ നായയ്ക്കും ജീവൻ നഷ്ടമായി.