ഒഡീഷ നിയമസഭാ സ്പീക്കറായി വനിത വരും
ഒഡീഷ നിയമസഭാ സ്പീക്കറായി വനിത വരും
Thursday, September 21, 2023 1:26 AM IST
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ നി​​യ​​മ​​സ​​ഭാ സ്പീ​​ക്ക​​റാ​​യി വ​​നി​​ത തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടും. ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ബി​​ജെ​​ഡി​​യു​​ടെ സ്പീ​​ക്ക​​ർ​​സ്ഥാ​​നാ​​ർ​​ഥി​​യാ​​യി റ​​വ​​ന്യൂ മ​​ന്ത്രി പ്ര​​മീ​​ള മ​​ല്ലി​​ക്ക് പ​​ത്രി​​ക ന​​ല്കി. മേ​​യി​​ൽ ബി.​​കെ. അ​​രു​​ഖ രാ​​ജി​​വ​​ച്ച​​തി​​നു​​ശേ​​ഷം സ്പീ​​ക്ക​​ർ​​പ​​ദ​​വി ഒ​​ഴി​​ഞ്ഞു​​കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു.

ഒ​​ഡീ​​ഷ​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ആ​​ദ്യ വ​​നി​​താ സ്പീ​​ക്ക​​റാ​​കും പ്ര​​മീ​​ള. 22നാ​​ണു സ്പീ​​ക്ക​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പ്. 147 അം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ൽ 114 അം​​ഗ​​ങ്ങ​​ളു​​ള്ള ബി​​ജെ​​ഡി​​ക്ക് നി​​ഷ്പ്ര​​യാ​​സം വി​​ജ​​യി​​ക്കാ​​നാ​​കും. ആ​​റു ത​​വ​​ണ എം​​എ​​ൽ​​എ​​യാ​​യിട്ടുണ്ട് പ്ര​​മീ​​ള മ​​ല്ലി​​ക്ക്. ഒ​​ഡീ​​ഷ​​യി​​ലെ 21 ലോ​​ക്സ​​ഭാം​​ഗ​​ങ്ങ​​ളി​​ൽ ഏ​​ഴു പേ​​ർ വ​​നി​​ത​​ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.