രണ്ട് എംഎൽഎമാരെ ബിജെഡി പുറത്താക്കി
Friday, September 22, 2023 4:22 AM IST
ഭുവനേശ്വർ: ഒഡീഷയിലെ രണ്ട് ബിജെഡി എംഎൽഎമാരെ പാർട്ടിയിൽനിന്നു പുറത്താക്കി. ഒഡിയ ദിനപത്രം സംബദ് എഡിറ്റർകൂടിയായ സൗമ്യ രഞ്ജൻ പട്നായിക്, സുധാംശു ശേഖർ പരിദ എന്നിവരെയാണു പുറത്താക്കിയത്.
പാർട്ടി വൈസ് പ്രസിഡന്റ്സ്ഥാനത്തുനിന്ന് പട്നായിക്കിനെ സെപ്റ്റംബർ 12നു പുറത്താക്കിയിരുന്നു. സ്വന്തം പാർട്ടിക്കെതിരേ സൗമ്യ രഞ്ജൻ പട്നായിക്കിനെതിരേ സംബദിൽ വിമർശനമുന്നയിച്ചിരുന്നു. കർഷകർക്കുള്ള സബ്സിഡിയിൽ വെട്ടിപ്പു നടത്തിയെന്നാണു സുധാശു ശേഖറെതിരേയുള്ള ആരോപണം. ഒഡീഷ സ്പീക്കർസ്ഥാനത്തേക്കു മത്സരിക്കുന്ന റവന്യു മന്ത്രി പ്രമീള മല്ലിക്ക് ഇന്നലെ രാജിസമർപ്പിച്ചു.