കോടതിയലക്ഷ്യ ഹർജിയിൽ കേരളത്തിനു നോട്ടീസ്
Saturday, September 23, 2023 1:42 AM IST
ന്യൂഡൽഹി: കേരളത്തിലെ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്നാരോപിച്ചു നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു.
സംവരണ പട്ടിക കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണമെന്നും പിന്നാക്ക അവസ്ഥയിൽനിന്നു മറികടന്ന വിഭാഗങ്ങളെ ഒഴിവാക്കി പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നുമുള്ള വിധി സംസ്ഥാനം നടപ്പാക്കുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നത്.