പടക്കം പൊട്ടിച്ച് ആഘോഷം മുതിർന്ന നേതാക്കളും ജില്ലാ സെക്രട്ടറിമാരും എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചുമാണു പാർട്ടി ആസ്ഥാനത്ത് തടിച്ചുകൂടിയ ആയിരങ്ങൾ തീരുമാനത്തെ വരവേറ്റത്.
പ്രശ്നപരിഹാരത്തിനുള്ള അവസാനശ്രമമെന്ന നിലയിൽ കഴിഞ്ഞദിവസം അണ്ണാ ഡിഎംകെ നേതാക്കൾ ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ഉൾപ്പെടെ പ്രമുഖരെ കണ്ടിരുന്നു. അണ്ണാമലൈ മാപ്പ് പറയണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. എന്നാൽ അണ്ണാമലൈയുടെ തീവ്രനിലപാടുകളാണ് പാർട്ടിക്കു ഗുണംചെയ്യുകയെന്ന വിലയിരുത്തലിലായിരുന്നു ബിജെപി നേതൃത്വം.
ഈറോഡിൽ തുടക്കം കഴിഞ്ഞ മാർച്ചിൽ നടന്ന ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പോടെയാണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീണത്. ദ്രാവിഡ നേതാക്കൾക്കെതിരേ അണ്ണാമലൈയുടെ പ്രകോപനപ്രസംഗത്തോട് അണ്ണാ ഡിഎംകെ നേതൃത്വം ശക്തമായി പ്രതികരിച്ചു. തർക്കം മൂത്തതോടെ സഖ്യം ആവശ്യമില്ലെന്ന് അണ്ണാമലൈ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് താത്കാലിക പരിഹാരമുണ്ടാക്കി. അടുത്തിടെ അണ്ണാമലൈ പ്രകോപന നിലപാട് ആവർത്തിച്ചു.
മുതിർന്ന നേതാവും മുൻമന്ത്രിയുമായ സി. ഷണ്മുഖത്തിനെതിരേയും അഴിമതിയാരോപണം ഉന്നയിച്ചു. ഇതോടെയാണ് വിട്ടുവീഴ്ച വേണ്ടെന്ന് അണ്ണാ ഡിഎംകെ നേതൃത്വം തീരുമാനിച്ചത്. ബിജെപിയുമായി സഖ്യം അവസാനിപ്പിക്കുമെന്ന് മുതിർന്ന നേതാവ് ഡി. ജയകുമാർ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുശേഷം ഡൽഹി ദൗത്യവും പരാജയപ്പെട്ടതോടെ നേതൃയോഗം വിളിച്ച് പ്രശ്നം ചർച്ച ചെയ്യുകയായിരുന്നു.