പോക്സോ കേസുകളിൽ പ്രായപരിധി താഴ്ത്തുന്നതിൽ നിയമകമ്മീഷന് എതിർപ്പ്
Friday, September 29, 2023 3:07 AM IST
ന്യൂഡൽഹി: പോക്സോ കേസുകളുമായി ബന്ധപ്പെട്ട കുറഞ്ഞ പ്രായപരിധി താഴ്ത്തുന്നതിന് നിയമകമ്മീഷന് എതിർപ്പ്.
ബുധനാഴ്ച സമർപ്പിച്ച 22-ാം നിയമകമ്മീഷൻ റിപ്പോർട്ടിലാണ് കുറഞ്ഞ പ്രായപരിധി താഴ്ത്തുന്നതിൽ എതിർപ്പ് അറിയിച്ചത്.
പ്രായം 18ൽ തന്നെ നിലനിർത്തണമെന്നു ജസ്റ്റീസ് ഋതുരാജ് അവാസ്തിയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ നിർദേശിച്ചു.