രാജ്യത്തിനു തീരാനഷ്ടം: പ്രധാനമന്ത്രി
Friday, September 29, 2023 3:07 AM IST
ന്യൂഡൽഹി: ഡോ.എം.എസ്.സ്വാമിനാഥന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ദീർഘവീക്ഷണമുള്ള കാർഷികശാസ്ത്രജ്ഞനെയാണു നഷ്ടമായതെന്നും രാജ്യത്തിന്റെ കാർഷികമേഖലയ്ക്കിതു വലിയ നഷ്ടമാണെന്നും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
രാജ്യത്തെ കാർഷികമേഖലയെ സമുദ്ധരിക്കാൻ ഡോ.സ്വാമിനാഥൻ നൽകിയ സംഭാവനകൾ നിസ്തുലമാണ്. ഡോ. സ്വാമിനാഥനുമായി താൻ ഒരിക്കൽ നടത്തിയ സംഭാഷണം ഏറെ ഹൃദ്യമായിരുന്നുവെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.