പുതിയ ചിത്രം മാസ് എന്റർടെയ്നർ: രജനീകാന്ത്
Wednesday, October 4, 2023 1:38 AM IST
ചെന്നൈ: തന്റെ 170-ാമത് ചിത്രം സാമൂഹിക സന്ദേശങ്ങളുള്ള മാസ് എന്റർടെയ്നറായിരിക്കുമെന്ന് രജനീകാന്ത്. തിരുവനന്തപുരത്തേക്കു പുറപ്പെടുന്നതിനു മുന്പ് ചെന്നൈ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
‘ജയ് ഭീം’ ഫെയിം ടി. ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധാണ്. അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗ്ഗുബട്ടി, റിതിക സിംഗ്, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ലോകേഷ് കനകരാജ് ചിത്രം, മകൾ ഐശ്വര്യ രജനീകാന്തിന്റെ ‘ലാൽ സലാം’ എന്നീ ചിത്രങ്ങളാണ് രജനിയുടെ വരാനിരിക്കുന്ന പ്രോജക്ടുകൾ.