ഇത്ര ഇടുങ്ങിയ ചിന്താഗതി പാടില്ലെന്ന് ഹർജിക്കാരനോട് സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. നേരത്തേ ഇതേ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. അന്ന് ഹർജി തള്ളി ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ നീക്കണം എന്ന ആവശ്യവും സുപ്രീംകോടതി നിരാകരിച്ചു.
ഇത്തരം ഒരു വിലക്കിലൂടെ യാതൊരു ഗുണവും സമൂഹത്തിനോ രാജ്യത്തിനോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ ബോംബെ ഹൈക്കോടതി ഹർജി തള്ളിയത്. ഇതു സുപ്രീംകോടതിയും ശരിവച്ചു.