കേജരിവാളിന് എട്ടാം സമൻസ്
Wednesday, February 28, 2024 2:56 AM IST
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് എട്ടാം സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് അയച്ച ഏഴാം സമൻസിലും കേജരിവാൾ ഹാജരായില്ല.
മാർച്ച് 16നു മുന്പായി ഹാജരാകണമെന്നാവശ്യപ്പെട്ടാണു വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും മാർച്ച് 16ന് കേസ് കോടതി പരിഗണിക്കുമെന്നുമാണ് ആംആദ്മി പാർട്ടിയുടെ നിലപാട്.