മുൻ പിസിസി അധ്യക്ഷൻ പിജൂഷ് കാന്തി ബിശ്വാസ് കോൺഗ്രസിൽ തിരിച്ചെത്തി
Wednesday, February 28, 2024 2:57 AM IST
ന്യൂഡൽഹി: ത്രിപുര പിസിസി അധ്യക്ഷനായിരിക്കേ പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്ന പിജൂഷ് കാന്തി ബിശ്വാസ് കോൺഗ്രസിൽ തിരിച്ചെത്തി.
ത്രിപുര പിസിസി അധ്യക്ഷൻ ആശിഷ് സാഹ, ത്രിപുരയുടെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദാൻകർ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിശ്വാസ് കോൺഗ്രസിലെത്തിയത്. ത്രിപുര ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകാണ് പിജൂഷ് കാന്തി ബിശ്വാസ്.