എൻസി, പിഡിപി, കോൺഗ്രസ് സഖ്യം ഉടൻ
Friday, March 1, 2024 2:29 AM IST
ശ്രീനഗർ: കാഷ്മീരിൽ നാഷണൽ കോൺഫറൻസ്(എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി(പിഡിപി) എന്നിവയുമായുള്ള സഖ്യം മാർച്ച് ആദ്യവാരം പ്രഖ്യാപിക്കുമെന്നു കോൺഗ്രസ്.
കാഷ്മീർ പിസിസി അധ്യക്ഷൻ വികാർ റസൂൽ വാനിയാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു കാഷ്മീരിലും ലഡാക്കിലുമായി ആറു ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. ജമ്മുവിലെ സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചേക്കും.