‘ഓൾ വി ഇമാജിൻ അസ് ലൈറ്റ്’കാൻ ഫിലിം ഫെസ്റ്റിവലിൽ
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ അസ് ലൈറ്റ്’’ കാൻ ഫിലിം ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുത്തു.
ഫ്രാൻസിലെ കാനിൽ നടത്തിയ പത്രസമ്മേളനത്തിൽ ഫെസ്റ്റിവൽ പ്രസിഡന്റ് ഐറിസ് നോബ്ലോക്കും ജനറൽ ഡെലിഗേറ്റ് തിയറി ഫ്രെമോക്സും ചേർന്നാണ് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പേര് പ്രഖ്യാപിച്ചത്.
ബ്രിട്ടീഷ്-ഇന്ത്യൻ ചലച്ചിത്ര നിർമാതാവ് സന്ധ്യ സൂരിയുടെ ‘സന്തോഷ്’ എന്ന ചിത്രവും അണ് സെർട്ടെയ്ൻ റിഗാർഡ് എന്ന വിഭാഗത്തിൽ കാനിൽ പ്രദർശിപ്പിക്കും. 2021ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ‘എ നൈറ്റ് ഓഫ് നോയിംഗ് നതിങ് ’ എന്ന ഡോക്യുമെന്ററിയിലൂടെയാണ് പായൽ കപാഡിയ ശ്രദ്ധേയയാകുന്നത്.
1983ൽ ഇതിഹാസ സംവിധായകൻ മൃണാൾ സെന്നിന്റെ ‘ഖാരിജ്’ ആയിരുന്നു പാം ഡി ഓർ പുരസ്കാരത്തിനായി മത്സരിച്ച അവസാനത്തെ ഇന്ത്യൻ സിനിമ. മേയ് 14 മുതൽ 25 വരെയാണ് 77-ാമത് കാൻ ഫിലിം ഫെസ്റ്റിവൽ.