മണിപ്പുർ പ്രശ്നത്തിൽ നിരാഹാരം: ഹർജി സുപ്രീംകോടതി തള്ളി
Saturday, April 13, 2024 1:52 AM IST
ന്യൂഡൽഹി: മണിപ്പുരിലെ വർഗീയ സംഘർഷത്തിൽ പ്രതിഷേധിച്ച് മരണംവരെ സത്യഗ്രഹം നടത്തുന്നതിന്റെ പേരിൽ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭിന്നലിംഗവിഭാഗത്തിൽനിന്നുള്ള സാമൂഹ്യപ്രവർത്തക നൽകിയ ഹർജി സുപ്രീംകോടതി നിരാകരിച്ചു.
പ്രശ്നത്തിൽ മണിപ്പുർ ഹൈക്കോടതിയിൽനിന്നും നീതി തേടാമെന്നും ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജിക്കാരിയായ മാലേം തോൻഗാമിനെ അറിയിച്ചു.
ജീവനൊടുക്കാൻ ശ്രമിച്ചു, സമൂഹത്തിൽ വേർതിരിവുകൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തി തുടങ്ങിയ കുറ്റംചുമത്തി കഴിഞ്ഞമാസം അഞ്ചിന് മാലേം തോൻഗാമിനെ പോലീസ് അറസ്റ്റ്ചെയ്യുകയായിരുന്നു.