പാരീസ് ഒളിന്പിക്സ് നേതൃസ്ഥാനം രാജിവച്ച് മേരി കോം
Saturday, April 13, 2024 1:52 AM IST
ന്യൂഡൽഹി: പാരീസ് ഒളിന്പിക്സിനു മൂന്നുമാസം മാത്രം അവശേഷിക്കെ ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം (ഷെഫ് ഡി മിഷൻ) ഒഴിഞ്ഞതായി ഇന്ത്യയുടെ വനിതാ ബോക്സിംഗ് ഇതിഹാസം മേരി കോം. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണു രാജിയെന്ന് റിപ്പോർട്ടുകളുണ്ട്.
മേരി കോം ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം ഒഴിഞ്ഞതായി ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയാണ് പരസ്യമാക്കിയത്. വിശദമായ ചർച്ചകൾക്കുശേഷം പകരം വ്യക്തിയെ നിയോഗിക്കുമെന്നും പി.ടി. ഉഷ പറഞ്ഞു.