ബിജെപിയുടെ പ്രകടനപത്രിക ഇന്ന്
Sunday, April 14, 2024 1:02 AM IST
ന്യൂഡൽഹി: ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രിക "സങ്കൽപ് പത്ര’ ഇന്നു പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ, ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് എന്നിവർ സംബന്ധിക്കും.
രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിലുള്ള 27 അംഗ കമ്മിറ്റിയാണ് പ്രകടന പത്രിക തയാറാക്കിയത്. പ്രകടനപത്രികയ്ക്കായി 15 ലക്ഷം നിർദേശങ്ങൾ ലഭിച്ചിരുന്നതായി ബിജെപി നേതൃത്വം അറിയിച്ചു.
സ്ത്രീകൾ, യുവാക്കൾ, പാവപ്പെട്ടവർ, കർഷകർ എന്നിവർക്കു പ്രാധാന്യം നൽകി വികസനത്തിന് മുൻഗണന നൽകുന്നതാണ് പ്രകടനപത്രിക. "മോദി ഗ്യാരന്റി: 2047 വികസിത ഇന്ത്യ' എന്ന വീക്ഷണത്തിലാണ് പ്രകടനപത്രിക തയാറാക്കിയിരിക്കുന്നത്.
"ന്യായ് പത്ര'എന്ന പേരിൽ കോണ്ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ദരിദ്ര കുടുംബത്തിലെ സ്ത്രീകൾക്ക് വർഷം ഒരുലക്ഷം രൂപ ധനസഹായം ഉൾപ്പെടെ 25 വാഗ്ദാനങ്ങളാണു കോണ്ഗ്രസ് പ്രകടനപത്രികയിൽ പ്രധാനമായും ഉള്ളത്.