കോയമ്പത്തൂരിൽ വ്യോമസേന ക്വാർട്ടേഴ്സിൽ വൈദ്യുതാഘാതമേറ്റ് രണ്ടു കുട്ടികൾ മരിച്ചു
Saturday, May 25, 2024 2:15 AM IST
കോയമ്പത്തൂർ: കോയമ്പത്തൂരിലെ ശരവണംപട്ടി ദുഡിയലൂർ റോഡിൽ വ്യോമസേനയുടെ ക്വാർട്ടേഴ്സായ രാമൻ വിഹാറിൽ വൈദ്യുതാഘാതമേറ്റു രണ്ടു പിഞ്ചുകുട്ടികൾ മരിച്ചു.
പ്രശാന്ത് റെഡ്ഢിയുടെ മകൻ ജിയാനസ് റെഡ്ഢിയും ബാലസുന്ദറിന്റെ മകൾ വ്യോമയും ആണ് മരണപ്പെട്ടത്. 400 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വ്യോമസേനാംഗങ്ങളുടെയും വിരമിച്ചവരുടെയും കുടുംബങ്ങളാണിവിടെ.
കുട്ടികളുടെ കളിസ്ഥലത്തു സ്കീയിംഗ് ഏരിയയിലേക്കു പോയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. സമീപത്തുണ്ടായിരുന്നവർ കുട്ടികളെ ഉടൻ ആവാരംപാളയത്തെ രാമകൃഷ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ശരവണംപട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.