ഇന്ത്യാസഖ്യം 272 കടന്നെന്നു കോൺഗ്രസ്
Sunday, May 26, 2024 1:02 AM IST
ന്യൂഡൽഹി: പ്രതിപക്ഷ ഇന്ത്യാ സഖ്യം കേവലഭൂരിപക്ഷമായ 272 കടന്നെന്നും 350 സീറ്റിലേക്കുള്ള പ്രയാണത്തിലാണെന്നും കോൺഗ്രസ്.
ആറാംഘട്ട വോട്ടെടുപ്പും പൂർത്തിയായതോടെ ഭരണകക്ഷിയായ ബിജെപിയുടെ വിധി നിർണയിക്കപ്പെട്ടുകഴിഞ്ഞെന്നും ആദ്യഘട്ടം മുതൽ ഓരോ ഘട്ടത്തിലും ഇന്ത്യാസഖ്യം കൂടുതൽ കൂടുതൽ കരുത്താർജിക്കുകയായിരുന്നുവെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു.
ബിജെപി നേതാക്കളെ നാട്ടുകാർ ആട്ടിയോടിക്കുന്നതിനാൽ പ്രചാരണത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും കർഷകർക്കിടയിലെ രോഷമാണ് ഇതിനു കാരണമെന്നും അദ്ദേഹം അവകാശപ്പെട്ടു.