ഹരിയാനയിലെ സ്വതന്ത്ര എംഎൽഎ അന്തരിച്ചു
Sunday, May 26, 2024 1:02 AM IST
ചണ്ഡിഗഡ്: ഹരിയാനയിലെ സ്വതന്ത്ര എംഎൽഎ രാകേഷ് ദൗലത്താബാദ് അന്തരിച്ചു. ബാദ്ഷാപുർ മണ്ഡലത്തിൽനിന്നും വിജയിച്ച 45 കാരനായ എംഎൽഎയെ ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
2019 തെരഞ്ഞെടുപ്പിൽ സ്വതന്ത്ര എംഎൽഎയായി വിജയിച്ച രാകേഷ് പിന്നീട് ബിജെപി സർക്കാരിനു പിന്തുണ നൽകുകയായിരുന്നു.