നാളെ രാവിലെ പതിനൊന്നിന്ന് എൻഡിഎ എംപിമാരുടെ യോഗം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേരും. ഇതിനുശേഷം എംപിമാരുടെ പിന്തുണയുള്ള കത്തുമായി നരേന്ദ്ര മോദി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശം ഉന്നയിക്കും. രാഷട്രപതിയുടെ അംഗീകാരത്തിനുശേഷം ശനിയാഴ്ച പ്രധാനമന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യും.
സർക്കാർ രൂപീകരിക്കുന്നതിൽ കാലതാമസം ഉണ്ടാകരുതെന്നും വേഗം വേണമെന്നും നിതീഷ് കുമാർ യോഗത്തിൽ ആവശ്യപ്പെട്ടു. സർക്കാർ രൂപീകരിക്കുന്നതിന് ഇന്നലെത്തന്നെ രാഷ്ട്രപതിയെക്കണ്ട് അവകാശവാദമുന്നയിക്കാനാണ് ബിജെപി ആദ്യം ആലോചിച്ചിരുന്നത്. അമിത് ഷായുടെയും രാജ്നാഥ് സിംഗിന്റെയും നേതൃത്വത്തിൽ രാഷ്ട്രപതിയെ കാണാനായിരുന്നു തീരുമാനം. എന്നാൽ, എൻഡിഎ യോഗത്തിനുശേഷം തീരുമാനം മാറ്റുകയായിരുന്നു.
നരേന്ദ്ര മോദി രാജിവച്ചു ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ രാവിലെ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം 17-ാം ലോക്സഭ പിരിച്ചുവിടുന്നതിനുള്ള പ്രമേയം പാസാക്കി. ഉച്ചയ്ക്ക് രണ്ടോടെ രാഷ്ട്രപതി ഭവനിൽ എത്തിയ നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിന് രാജിക്കത്ത് കൈമാറി. രാഷ്ട്രപതി രാജിക്കത്ത് സ്വീകരിച്ചു.
ബിജെപിക്ക് കൂട്ട് ഇവർ എൻഡിഎ- 292
ബിജെപി - 240
ടിഡിപി - 16
ജെഡി-യു - 12
ശിവസേന - 7
എൽജെപിആർവി - 5
ജനസേന പാർട്ടി - 2
ജെഡിഎസ് - 2
ആർഎൽഡി -2
ജെഐസ്യുപി -1
അപ്നാ ദൾ -1
ആസാം ഗണപരിഷത്- 1
എൻസിപി - 1
എസ്കെഎം -1
യുപിപിഎൽ -1