ത്രിപുര കലാപം: മുന്നൂറോളം ഗ്രാമവാസികൾ തിരികെയെത്തിയില്ല
Tuesday, July 16, 2024 1:52 AM IST
അഗർത്തല: ത്രിപുരയിലെ ധലായി ജില്ലയിൽ യുവാവിന്റെ മരണത്തിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മൂന്നുദിവസം മുന്പ് പ്രാണരക്ഷാർഥം നാടുവിടേണ്ടിവന്ന മുന്നൂറോളം ഗ്രാമവാസികൾ ഇന്നലെ തിരികെയെത്തിയില്ല.
ജില്ലാ മജിസ്ട്രേറ്റ് സാജു വഹീദിന്റെ നേതൃത്വത്തിൽ കലാപബാധിതരുമായി കൂടിക്കാഴ്ച നടത്തി. 40 വീടുകളും 30 വ്യാപാരസ്ഥാപനങ്ങളും കലാപത്തിൽ തകർക്കപ്പെട്ടിരുന്നു.