അംബാനി കല്യാണത്തിനു ബോംബ് ഭീഷണി; ഗുജറാത്തിൽ എൻജിനിയർ അറസ്റ്റിൽ
Wednesday, July 17, 2024 1:04 AM IST
മുംബൈ: അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിൽ ബോംബുഭീഷണി മുഴക്കിയ യുവഎൻജിനിയർ അറസ്റ്റിൽ. വഡോദര സ്വദേശിവിരാൽ ആശ്രയാണ് പിടിയിലായത്. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു ഭീഷണി.
“അനന്ത് അംബാനിയുടെ കല്യാണത്തിൽ ഒരു ബോംബ് പൊട്ടിയാൽ ലോകം തലകീഴായി മാറും എന്ന ചിന്ത എന്റെ മനസിലേക്കു കടന്നുവന്നു. ഒരു പിൻകോഡിൽ ട്രില്യണ്‍ കണക്കിനു ഡോളർ ഇല്ലാതാവും’’- എന്ന തരത്തിലാണ് വിരാൽ സമൂഹമാധ്യമത്തിൽ കുറിച്ചത്. ഭീഷണി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗുജറാത്തിലെ വസതിയിൽനിന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.