സിബിഐക്ക് മദ്രാസ് ഹൈക്കോടതിവിമർശനം
Thursday, July 18, 2024 3:25 AM IST
ചെന്നൈ: പതിമൂന്നുപേരുടെ മരണത്തിനിടയാക്കിയ 2018ലെ തൂത്തുക്കുടി വെടിവയ്പുമായി ബന്ധപ്പെട്ട കേസിലെ സിബിഐ അന്വേഷണത്തെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി.
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കന്പനിക്കെതിരേയുള്ള പ്രക്ഷോഭത്തിനിടെ നടന്ന പോലീസ് വെടിവയ്പ് കന്പനിയെ സഹായിക്കുന്നതിനുവേണ്ടിയാണെന്ന നിരീക്ഷണവും കോടതി നടത്തി.