മഥുര ക്ഷേത്രം-മോസ്ക് തർക്കം മുസ്‌ലിം വിഭാഗത്തിന്‍റെ ഹർജി ഹൈക്കോടതി തള്ളി
മഥുര ക്ഷേത്രം-മോസ്ക് തർക്കം  മുസ്‌ലിം വിഭാഗത്തിന്‍റെ ഹർജി ഹൈക്കോടതി തള്ളി
Friday, August 2, 2024 2:43 AM IST
പ്ര​​യാ​​ഗ്‌​​രാ​​ജ്: മ​​ഥു​​ര​​യി​​ലെ കൃ​​ഷ്ണ ജ​​ന്മ​​ഭൂ​​മി-​​ഷാ​​ഹി ഈ​​ദ്ഗാ​​ഹ് മ​​സ്ജി​​ദ് ത​​ർ​​ക്ക​​ത്തി​​ൽ കേ​​സു​​മാ​​യി മു​​ന്നോ​​ട്ടു​​പോ​​കാ​​നു​​ള്ള ക്ഷേ​​ത്രം അ​​ധി​​കൃ​​ത​​രു​​ടെ അ​​വ​​കാ​​ശ​​ത്തെ ചോ​​ദ്യം ചെ​​യ്ത് ഷാ​​ബി മ​​സ്ജി​​ദ് ഈ​​ദ്ഗാ​​ഗ് ക​​മ്മി​​റ്റി സ​​മ​​ർ​​പ്പി​​ച്ച ഹ​​ർ​​ജി അ​​ല​​ഹാ​​ബാ​​ദ് ഹൈ​​ക്കോ​​ട​​തി ത​​ള്ളി. ജ​​സ്റ്റീ​​സ് മാ​​യ​​ങ്ക്കു​​മാ​​ർ ജ​​യി​​നാ​​ണു വി​​ധി പ്ര​​സ്താ​​വി​​ച്ച​​ത്.

ഓ​​ഗ​​സ്റ്റ് 12നാ​​ണ് അ​​ടു​​ത്ത വാ​​ദം കേ​​ൾ​​ക്ക​​ൽ. ത​​ങ്ങ​​ൾ സു​​പ്രീം​​കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്നു ഷാ​​ഹി ഈ​​ദ്ഗാ​​ഹ് മ​​സ്ജി​​ദ് ക​​മ്മി​​റ്റി പ​​റ​​ഞ്ഞു.


മു​​ഗ​​ൾ ച​​ക്ര​​വ​​ർ​​ത്തി ഔ​​റം​​ഗ​​സേ​​ബി​​ന്‍റെ കാ​​ല​​ത്ത് നി​​ർ​​മി​​ച്ച​​താ​​ണ് മ​​ഥു​​ര​​യി​​ലെ ഷാ​​ഹി ഈ​​ദ്ഗാ​​ഗ് മ​​സ്ജി​​ദ്. ശ്രീ​​കൃ​​ഷ്ണ​​ന്‍റെ ജ​​ന്മ​​സ്ഥ​​ല​​ത്താ​​ണ് മ​​സ്ജി​​ദ് നി​​ർ​​മി​​ച്ച​​തെ​​ന്ന് ഹി​​ന്ദു​​വി​​ഭാ​​ഗം ആ​​രോ​​പി​​ക്കു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.