ഡല്‍ഹിയിലുള്ള പാലാ സെന്റ് തോമസ് കോളജിലെ പൂര്‍വവിദ്യാര്‍ഥികളായ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്, കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, ആന്റോ ആന്റണി എംപി തുടങ്ങിയവരെ പങ്കെടുപ്പിച്ച് കേരളപ്പിറവി ദിനാഘോഷവും ക്രിസ്മസ്- പുതുവത്സര ആഘോഷവും ദേശീയ തലസ്ഥാനത്ത് വിപുലമായി നടത്താന്‍ യോഗം തീരുമാനിച്ചു.
പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഡിസംബറില്‍ പാലായില്‍ നടക്കുന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിന് യോഗം പിന്തുണ പ്രഖ്യാപിച്ചു.