റിപുൺ വോറ കോൺഗ്രസിൽ തിരിച്ചെത്തി
Monday, September 9, 2024 2:42 AM IST
ഗോഹട്ടി: ആസാം മുൻ പിസിസി അധ്യക്ഷൻ റിപുൺ വോറ കോൺഗ്രസിൽ തിരിച്ചെത്തി. ഈയിടെ ഇദ്ദേഹം തൃണമൂൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി രാജിവച്ചിരുന്നു. ബോറയ്ക്കൊപ്പം നിരവധി തൃണമൂൽ കോൺഗ്രസ് നേതാക്കളും കോൺഗ്രസിൽ ചേർന്നു. 2022 ഏപ്രിലിലാണ് മുൻ മന്ത്രിയും എംപിയുമായ ബോറ കോൺഗ്രസ് വിട്ടത്.