മത്സ്യബന്ധനം അസംഘടിത മേഖലയായതിനാൽ നാഷണൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻഎഫ്ഡിപി) രൂപവത്കരിച്ചു മത്സ്യത്തൊഴിലാളികൾ, മത്സ്യ കച്ചവടക്കാർ, മത്സ്യസംസ്കരണം നടത്തുന്നവർ തുടങ്ങിയ മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ഉൾപ്പെടെയുള്ളവരുടെ രജിസ്ട്രേഷൻ നടത്തും. സാന്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്യൽ ഉൾപ്പെടെ മത്സ്യമേഖലയിലെ മുഴുവൻ വികസന പ്രവർത്തനങ്ങളും എൻഎഫ്ഡിപി വഴി നടപ്പാക്കും.
75,000 സ്ത്രീകൾക്ക് പ്രത്യേക ഊന്നൽ നൽകി 1.7 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സൂക്ഷ്മ ചെറുകിട സംരംഭ ശൃംഖലയിൽ 5.4 ലക്ഷം തൊഴിലവസരങ്ങൾ തുടർച്ചയായി സൃഷ്ടിക്കാനും പദ്ധതി വഴി ലക്ഷ്യമിടുന്നുവെന്ന് യോഗത്തിൽ വിലയിരുത്തി. ചടങ്ങിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ മുഖ്യപ്രഭാഷണം നടത്തി.