സ്വിറ്റ്സർലൻഡിലെ ഫെഡറൽ ക്രിമിനൽ കോടതി പുതിയതായി പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഗോതം സിറ്റി വാർത്ത നൽകിയത്. ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്, മൗറീഷ്യസ്, ബെർമുഡ എന്നിവിടങ്ങളിൽ അദാനി ഗ്രൂപ്പിന്റെ നിക്ഷേപമുള്ള ബിനാമി അക്കൗണ്ടുകളാണ് സ്വിസ് അധികാരികൾ മരവിപ്പിച്ചതെന്ന് സ്വിസ് മാധ്യമത്തിന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ ഹിൻഡൻബർഗ് ആരോപിക്കുന്നു.
ഹിൻഡർബർഗിന്റെ ആരോപണം യുക്തിരഹിതമാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. കന്പനി അക്കൗണ്ടുകളൊന്നും ഒരു അന്വേഷണത്തിന്റെയും ഭാഗമായി എവിടെയും മരവിപ്പിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ അദാനി ഗ്രൂപ്പ് ആരോപണമുന്നയിച്ചിട്ടുള്ള കോടതിവിധിയിൽ തങ്ങളുടെ പേരു പരാമർശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.