രണ്ടാം ഘട്ടം തെരഞ്ഞെടുപ്പ് ഈ മാസം 25നും മൂന്നാം ഘട്ടം ഒക്ടോബർ ഒന്നിനും നടക്കും. ഒക്ടോബർ എട്ടിനാണു ഫലപ്രഖ്യാപനം. 2014ലാണ് ഇതിനു മുന്പ് ജമ്മു കാഷ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി റദ്ദാക്കിയശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പിലെ മികച്ച പോളിംഗ് നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു തെരഞ്ഞെടുപ്പ് കമ്മീഷൻ.