കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവിയില്ല
Thursday, October 10, 2024 1:35 AM IST
ന്യൂഡൽഹി: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകാൻ കഴിയില്ലെന്നു വ്യോമയാനമന്ത്രാലയം അറിയിച്ചു.
മെട്രോ നഗരങ്ങളിൽനിന്നു മാത്രം വിദേശ എയർലൈനുകൾക്ക് പ്രവർത്തന അനുവാദം നൽകുന്ന കേന്ദ്രസർക്കാരിന്റെ നയമാണ് കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ലഭിക്കുന്നതിനു തടസം.
എന്നാൽ കണ്ണൂരിലെ ആഭ്യന്തര സർവീസ് മെച്ചപ്പെടുത്തുന്നതിന് നടപടികൾ ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.