പ്രഫ. ജി.എൻ. സായിബാബ അന്തരിച്ചു
Monday, October 14, 2024 3:41 AM IST
ന്യൂഡൽഹി: ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായിബാബ (57) അന്തരിച്ചു. ഹൈദരാബാദിലെ നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്രോഗമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ പത്ത് വർഷമായി ജയിലിലായിരുന്നു സായിബാബ.
പിന്നീട് ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി ജയിൽ മോചിതനാക്കുകയായിരുന്നു. യുഎപിഎ ചുമത്തിയ കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി വിധി.