തരൂരിനെതിരായ മാനനഷ്ടകേസിൽ സ്റ്റേ തുടരും
Tuesday, October 15, 2024 2:06 AM IST
ന്യൂഡൽഹി: തിരുവനന്തപുരം എംപി ശശി തരൂരിനെതിരേയുള്ള അപകീത്തിപരാമർശ കേസിൽ നിയമ നടപടികൾക്കുള്ള സ്റ്റേ നാലാഴ്ചത്തേക്കു നീട്ടി.
ജസ്റ്റീസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ച് തരൂരിന്റെ ഹർജിയിൽ മറുപടി നൽകാൻ ഡൽഹി പോലീസിനും പരാതിക്കാരനും നോട്ടീസ് അയച്ചു.
സെപ്റ്റംബർ 10ന് തരൂരിന്റെ ഹർജി പരിഗണിച്ചപ്പോൾ വിചാരണ നടപടികൾ സുപ്രീംകോടതി നാലാഴ്ചത്തേക്ക് സ്റ്റേ ചെയ്തിരുന്നു. മാനനഷ്ടക്കേസ് റദ്ദാക്കാൻ വിസമ്മതിച്ച ഡൽഹി ഹൈക്കോടതിയുടെ ഓഗസ്റ്റ് 29ലെ ഉത്തരവിനെതിരേ തരൂർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.