ബാബാ സിദ്ദിഖി വധം: ഒരാൾകൂടി അറസ്റ്റിൽ
Tuesday, October 15, 2024 2:06 AM IST
മുംബൈ: മുൻ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖി കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ പ്രവീൺ ലോൻകർ(28) ആണു പൂനയിൽനിന്ന് പിടിയിലായത്.
ഇയാളുടെ സഹോദരൻ ശുഭം ലോൻകറെ പോലീസ് തെരയുന്നു. ബാബാ സിദ്ദിഖിയെ വധിക്കാൻ ധർമരാജ് രാജേഷ് കശ്യപ്, ശിവ്കുമാർ ഗൗതം എന്നീ ഷൂട്ടർമാരെ നിയോഗിച്ചത് പ്രവീണും ശുഭവുമാണെന്നു പോലീസ് പറഞ്ഞു.
കശ്യപിനെയും ഹരിയാന സ്വദേശി ഗുർമയിൽ ബൽജിത് സിംഗിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗൗതമിനായി തെരച്ചിൽ നടന്നുവരികയാണ്.