നടി പുഷ്പലത അന്തരിച്ചു
Thursday, February 6, 2025 4:50 AM IST
ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടിയും ഭരതനാട്യ നർത്തകിയുമായ പുഷ്പലത (87) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. നടനും നിര്‍മാതാവുമായ എ.വി.എം രാജനാണു ഭര്‍ത്താവ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നൂറിലധികം സിനിമകളില്‍ നായികയായി ഉള്‍പ്പെടെ അഭിനയിച്ചു.
1958ല്‍ പുറത്തിറങ്ങിയ സെങ്കോട്ടൈ സിങ്കം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. എംജിആര്‍, ശിവാജി ഗണേശന്, രജനീകാന്ത്, കമല്‍ ഹാസന് എന്നിവരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്.1999ല്‍ ശ്രീഭാരതി സംവിധാനം ചെയ്ത പൂവാസം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. നടി മഹാലക്ഷ്മി യടക്കം രണ്ട് മക്കളാണ് ഇവർക്കുള്ളത്.