ഷഹബാസ് ഭീരുവെന്ന് പാക്കിസ്ഥാൻ എംപി; വീഡിയോ വൈറൽ
Saturday, May 10, 2025 2:54 AM IST
ന്യൂഡൽഹി: പാക്കിസ്ഥാൻ പ്രധാന മന്ത്രി ഷഹബാസ് ഷരീഫിന് സ്വന്തം പാർലമെന്റിൽ വിമർശനം നേരിട്ടതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പാക്കിസ്ഥാനിലെ ഒരു എംപി അദ്ദേഹത്തെ ഭീരു എന്നു വിളിക്കുന്നതാണു ദൃശ്യങ്ങളിലുള്ളത്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നിൽ പിടിച്ചുനിൽക്കാൻ ഷരീഫിനു കഴിയുന്നില്ലെന്ന കടുത്ത വിമർശനവും പാർലമെന്റിൽ ഉയർന്നു. പാക്കിസ്ഥാൻ ഇന്ത്യക്കു നേരേ തൊടുത്ത മിസൈലുകൾക്കും ഡ്രോണുകൾക്കും ലക്ഷ്യം പിഴച്ചതിനു ശേഷം നടന്ന സമ്മേളനത്തിലാണു സംഭവം.