മഹാരാഷ്ട്രയിൽ ട്രക്ക് പാഞ്ഞുകയറി നാലു കുട്ടികൾ മരിച്ചു
Friday, August 8, 2025 2:24 AM IST
ഗഡ്ചിറോളി: റോഡരികിൽ വിശ്രമിക്കുകയായിരുന്ന കുട്ടികൾക്കിടയിലേക്ക് നിയന്ത്രണംവിട്ടെത്തിയ ട്രക്ക് പാഞ്ഞുകയറി നാലു കുട്ടികൾ തത്ക്ഷണം മരിച്ചു.
ചികിത്സയിൽ കഴിയുന്ന രണ്ടു കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു. 12നും 16നുമിടയിൽ പ്രായമുള്ള കുട്ടികളാണിവർ. കടിൽ ഗ്രാമത്തിൽ അർമോരി-ഗഡ്ചിറോളി ഹൈവേയിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.