ഉധംപുരിൽ വാഹനം കൊക്കയിലേക്കു മറിഞ്ഞ് മൂന്നു സിആർപിഎഫ് ജവാന്മാർ മരിച്ചു
Friday, August 8, 2025 2:24 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ഉധംപുർ ജില്ലയിൽ വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്കു മറിഞ്ഞ് മൂന്നു സിആർപിഎഫ് ജവാന്മാർ മരിച്ചു.
15 ജവാന്മാർക്കു പരിക്കേറ്റു. ഇന്നലെ രാവിലെ പത്തരയ്ക്കായിരുന്നു അപകടം. ബസന്ത്ഗഡിൽനിന്നു മടങ്ങുകയായിരുന്ന സിആർപിഎഫ് സംഘത്തിന്റെ വാഹനം കഡ്വ മേഖലയിൽവച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
സിആർപിഎഫിന്റെ 187-ാം ബറ്റാലിയന്റെ വാഹനത്തിൽ 23 ജവാന്മാരാണുണ്ടായിരുന്നത്. രണ്ടു ജവാന്മാർ അപകടസ്ഥലത്തും ഒരാൾ ആശുപത്രിയിൽവച്ചുമാണു മരിച്ചത്.