പാലിയേക്കര ടോൾ മരവിപ്പിക്കൽ: സുപ്രീംകോടതിയിൽ തടസഹർജി
Friday, August 8, 2025 2:24 AM IST
ന്യൂഡൽഹി: പാലിയേക്കര ടോൾ പിരിവ് നാലാഴ്ചത്തേക്കു തടഞ്ഞ കേരള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ തടസഹർജി.
കരാർ കന്പനിയുടെ അപ്പീൽ മുന്നിൽക്കണ്ടു ഹർജിക്കാരനും കോണ്ഗ്രസ് നേതാവുമായ ഷാജി കോടങ്കണ്ടത്താണു തടസഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരേ കരാറുകാരും ദേശീയപാത അഥോറിറ്റിയും സുപ്രീംകോടതിയെ സമീപിച്ചാൽ തന്റെ വാദം കേൾക്കാതെ തീരുമാനമെടുക്കരുതെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
മണ്ണൂത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ദേശീയപാത അഥോറിറ്റി പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടിയാണ് പാലിയേക്കരയിലെ ടോൾ പിരിവ് നാലാഴ്ചത്തേക്കു ഹൈക്കോടതി തടഞ്ഞത്.
ഗതാഗതക്കുരുക്ക് പരിഹരിക്കാതെ ടോൾ പിരിവ് നടത്തരുതെന്നായിരുന്നു ഹർജിക്കാരായ തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, ഷാജി കോടങ്കണ്ടത്ത്, ഒ.ജെ.ജെനീഷ് എന്നിവർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്.