കുൽഗാമിൽ ഏറ്റുമുട്ടൽ ഏഴു ദിവസം പിന്നിട്ടു, മൂന്നു സൈനികർക്കു പരിക്ക്
Friday, August 8, 2025 2:24 AM IST
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കുൽഗാമിൽ ഭീകരവേട്ട ഏഴു ദിവസം പിന്നിട്ടു. ഈ വർഷത്തെ ഏറ്റവും നീണ്ട ഏറ്റുമുട്ടലാണിത്.
ഇന്നലെ രാവിലെ ഏറ്റുമുട്ടലിനിടെ മൂന്നു സുരക്ഷാസൈനികർക്കു പരിക്കേറ്റു. ഇതോടെ കുൽഗാമിൽ പരിക്കേറ്റ സൈനികരുടെ എണ്ണം ഏഴായി.
ദുർഘട വനമേഖലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് സൈനിക നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ശനിയാഴ്ച രണ്ടു ഭീകരർ കൊല്ലപ്പെട്ടിരുന്നു.