ജമ്മു കാഷ്മീരിൽ അരുന്ധതി റോയിയുടെ ഉൾപ്പെടെ 25 പുസ്തകങ്ങൾ നിരോധിച്ചു
Friday, August 8, 2025 2:24 AM IST
ന്യൂഡൽഹി: ബുക്കർ പുരസ്കാര ജേതാവ് അരുന്ധതി റോയിയുടെ ആസാദി ഉൾപ്പെടെ 25 പുസ്തകങ്ങൾ ജമ്മു കാഷ്മീർ സർക്കാർ നിരോധിച്ചു.
ഭീകരതയെയും വിഘടനവാദത്തെയും പിന്തുണയ്ക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി ലഫ്. ഗവർണർ ആണു നിരോധനം ഏർപ്പെടുത്തിയത്. പുസ്തക നിരോധനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നു.
ജമ്മു കാഷ്മീരിൽ 25 പുസ്തകങ്ങൾ നിരോധിച്ചത് അപലപനീയമാണെന്ന് എഴുത്തുകാരും പണ്ഡിതരും പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരേയുള്ള പ്രാദേശിക സർക്കാരിന്റെ നീക്കമാണിതെന്നും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും കുറ്റപ്പെടുത്തി.
അരുന്ധതി റോയിയെക്കൂടെ മൗലാനാ മൗദൂദി, എ.ജി. നൂറാനി, വിക്ടോറിയ ഷോഫീൽഡ്, സുമാന്ത്ര ബോസ്, ഡേവിഡ് ദേവദാസ്, അങ്കണ ചാറ്റർജി തുടങ്ങിയവരുടെ പുസ്തകങ്ങളാണു നിരോധിക്കപ്പെട്ടത്.