ഒഡീഷയിലെ അതിക്രമം: സിബിസിഐ അപലപിച്ചു
Friday, August 8, 2025 2:24 AM IST
ന്യൂഡൽഹി: ഒഡീഷയിൽ വൈദികർക്കും കന്യാസ്ത്രീകൾക്കുംനേരേ നടന്ന അതിക്രമത്തെ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) അപലപിച്ചു.
ഇതൊരു ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ലെന്നും രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കുനേരേയുള്ള അക്രമങ്ങളുടെ തുടർച്ചയായിട്ടു മാത്രമേ കാണാൻ സാധിക്കൂവെന്നും സിബിസിഐ വക്താവ് ഫാ. റോബിൻസൺ റോഡ്രിഗസ് പ്രതികരിച്ചു.