ട്രംപ് നാളെ ലാസ്‌വേഗസിൽ
Monday, October 2, 2017 12:01 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: അ​​ക്ര​​മ​​ത്തി​​ലൂ​​ടെ അ​​മേ​​രി​​ക്ക​​ൻ ജ​​ന​​ത​​യു​​ടെ ഐ​​ക്യം ത​​ക​​ർ​​ക്കാ​​മെ​​ന്ന് ആ​​രും ക​​രു​​തേ​​ണ്ടെ​​ന്നു യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ഡോ​​ണ​​ൾ​​ഡ് ട്രം​​പ്. അ​​മേ​​രി​​ക്ക​​യു​​ടെ സ​​മീ​​പ​​കാ​​ല ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ കൂ​​ട്ട​​ക്കൊ​​ല ന​​ട​​ന്ന ലാ​​സ് വേ​​ഗ​​സി​​ൽ നാളെ സ​​ന്ദ​​ർ​​ശ​​നം ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു. ദു​​ര​​ന്ത​​ത്തി​​നി​​ര​​യാ​​യ​​വ​​രോ​​ടും കു​​ടും​​ബാം​​ഗ​​ങ്ങ​​ളോ​​ടും അ​​നു​​ശോ​​ച​​നം അ​​റി​​യി​​ക്കു​​ന്നു. സ​​ർ​​ക്കാ​​ർ മ​​ന്ദി​​ര​​ങ്ങ​​ളി​​ലെ ദേ​​ശീ​​യ പ​​താ​​ക പ​​കു​​തി താ​​ഴ്ത്തി​​ക്കെ​​ട്ടാ​​നും ട്രം​​പ് നി​​ർ​​ദേ​​ശം ന​​ൽ​​കി.

ലാ​​സ് വേ​​ഗ​​സി​​ൽ തോ​​ക്കു​​ധാ​​രി ന​​ട​​ത്തി​​യ​​ത് ക​​ടു​​ത്ത പാ​​ത​​ക​​മാ​​ണെ​​ന്നു പ​​റ​​ഞ്ഞ ട്രം​​പ് ഇ​​ത് ആ​​ഭ്യ​​ന്ത​​ര ഭീ​​ക​​ര പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണെ​​ന്നു പ​​റ​​യാ​​ൻ ത​​യാ​​റാ​​യി​​ല്ല. തോ​​ക്കു​​നി​​യ​​ന്ത്ര​​ണ​​ത്തെ​​പ്പ​​റ്റി​​യും അ​​ദ്ദേ​​ഹം ഒ​​ന്നും പ​​റ​​ഞ്ഞി​​ല്ല.ലാ​​സ് വേ​​ഗ​​സ് കൂ​​ട്ട​​ക്കൊ​​ല​​യ്ക്കി​​ര​​യാ​​യ​​വ​​ർ​​ക്കു വേ​​ണ്ടി പ്രാ​​ർ​​ഥി​​ക്കു​​ന്ന​​താ​​യി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ലാ​​സ് വേ​​ഗ​​സ് ബി​​ഷ​​പ് ജോ​​സ​​ഫ് ആ​​ന്‍റ​​ണി പെ​​പ്പി​​ന് അ​​യ​​ച്ച സ​​ന്ദേ​​ശ​​ത്തി​​ൽ പ​​റ​​ഞ്ഞു.


ദു​​ര​​ന്ത​​ത്തി​​നി​​രയാ​​വ​​ർ​​ക്കു വേ​​ണ്ടി മി​​ഷേ​​ലും താ​​നും പ്രാ​​ർ​​ഥി​​ക്കു​​ക​​യാ​​ണെ​​ന്നു മു​​ൻ പ്ര​​സി​​ഡ​​ന്‍റ് ബ​​റാ​​ക് ഒ​​ബാ​​മ ട്വീ​​റ്റു ചെ​​യ്തു. ലാ​​സ് വേ​​ഗ​​സ് സം​​ഭ​​വ​​ത്തി​​ൽ ഹി​​ല്ല​​രി ക്ലി​​ന്‍റ​​ൺ ദു​​ഖം പ്ര​​ക​​ടി​​പ്പി​​ച്ചു. എ​​ന്നാ​​ൽ ദു​​ഃഖം മാ​​ത്രം പോ​​രാ. രാഷ്‌ട്രീയം മാ​​റ്റി​​വ​​ച്ച് എ​​ല്ലാ​​വ​​രും ദേ​​ശീ​​യ റൈ​​ഫി​​ൾ അ​​സോ​​സി​​യേ​​ഷ​​നെ​​തി​​രേ അ​​ണി​​നി​​ര​​ക്ക​​ണം. ഇ​​നി ഇ​​ത്ത​​ര​​മൊ​​രു സം​​ഭ​​വം ഉ​​ണ്ടാ​​വാ​​ൻ സ​​മ്മ​​തി​​ക്ക​​രു​​ത്- ഹി​​ല്ല​​രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.