യുഎസിൽ സംഗീതനിശയിലേക്കു മെഷീൻഗൺ ആക്രമണം; 58 മരണം
Monday, October 2, 2017 12:42 PM IST
ലാ​​​​സ് വേ​​​​ഗ​​​​സ്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ലാ​​​​സ് വേ​​​​ഗ​​​​സി​​​​ൽ സം​​​​ഗീ​​​​തപ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ അ​​​​ക്ര​​​​മി ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ 58 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. അ ഞ്ഞൂ​​റി​​ലേ​​റെ പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ലാ​​​​സ് വേ​​​​ഗ​​​​സി​​​​ലെ പ്ര​​​​മു​​​​ഖ ചൂ​​​​താ​​​​ട്ട കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യ മാ​​​​ൻ​​​​ഡ​​​​ലെ ബേ ​​​​ഹോ​​​​ട്ട​​​​ലി​​​​ലെ 32-ാം നി​​​​ല​​​​യി​​ൽ​​നി​​ന്നു സ​​മീ​​പ​​ത്തെ സം​​ഗീ​​ത​​പ​​രി​​പാ​​ടി ന​​ട​​ക്കു​​ന്ന വേ​​ദി​​യി​​ലേ​​ക്ക് അ​​ക്ര​​മി വെ​​ടി​​യു​​തി​​ർ​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ്രാ​​​​ദേ​​​​ശി​​​​ക സ​​​​മ​​​​യം ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി പ​​​​ത്തി​​​​നാ​​​​യി​​​​രു​​​​ന്നു വെ​​​​ടി​​​​വ​​​​യ്പ്. നെ​​വാ​​ഡ സ്വ​​ദേ​​ശി​​യാ​​യ സ്റ്റെ​​​​ഫാ​​​​ൻ പ​​​​ഡ്ഡോ​​​​ക് (64) ആ​​ണു വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ത്തി​​​​യ​​​​ത്. പോ​​ലീ​​സ് എ​​ത്തു​​ന്ന​​തി​​നു മു​​ന്പ് ഇ​​​​യാ​​​​ൾ സ്വ​​യം വെ​​ടി​​വ​​ച്ചു മ​​രി​​ച്ചു.

ഭ​​​​യാ​​​​ന​​​​ക​​​​മാ​​​​യ ദു​​​​ര​​​​ന്തം എ​​​​ന്നാ​​​​ണ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ വൈ​​​​റ്റ് ഹൗ​​​​സ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്. കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​വ​​​​രു​​​​ടെ കു​​​​ടും​​​​ബ​​​​ങ്ങ​​​​ളോ​​​​ട് അ​​​​തി​​​​യാ​​​​യ ദുഃ​​​​ഖ​​​​മ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് ട്വീ​​​​റ്റ് ചെ​​​​യ്തു. ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യും ബ്രി​​ട്ടീ​​ഷ് പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സ മേ​​യും അ​​തി​​യാ​​യ ദുഃ​​ഖം രേ​​ഖ​​പ്പെ​​ടു​​ത്തി.

പ​​​​ഡ്ഡോ​​​​ക്കി​​​​ന്‍റെ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യി ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന മ​​​​രി​​​​ലോ ഡാ​​​​ൻ​​​​ലി (62) എ​​​​ന്ന സ്ത്രീ​​​​ക്കായി തെരച്ചിൽ ആരംഭിച്ചു. വെടിവയ്്പ് നടക്കുന്പോൾ ഡാൻലി മുറിയിൽ ഉണ്ടായിരുന്നോയെന്ന് വ്യക്തമായി ട്ടില്ല. ഇ​​​​വ​​​​ർക്ക് വെടിവയ്്പുമായി നേരിട്ട് ബന്ധമില്ലെന്നാണ് ക​​​​രു​​​​തു​​​​ന്ന​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് വൃ​​​​ത്ത​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ച്ചു.

പ​​​​ഡ്ഡോ​​​​ക് ഒ​​​​റ്റ​​​​യ്ക്കാ​​​​ണ് വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ത്തി​​​​യ​​​​തെ​​​​ന്നാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ. അ​​ക്ര​​മി താ​​മ​​സി​​ച്ചി​​രു​​ന്ന ഹോ​​ട്ട​​ലി​​ലെ മു​​റി​​യി​​ൽ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ പ​​ത്ത് തോക്കുക​​ൾ ക​​ണ്ടെ​​ടു​​ത്തു.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ മൂ​​​​ന്നു ദി​​​​വ​​​​സ​​​​മാ​​​​യി ന​​​​ട​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന ക​​​​ൺ​​​​ട്രി മ്യൂ​​​​സി​​​​ക് (അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ജ​​​​ന​​​​പ്രി​​​​യ സം​​​​ഗീ​​​​ത വി​​​​ഭാ​​​​ഗം) ഫെ​​​​സ്റ്റി​​​​വ​​​​ലാ​​​​യ റൂ​​​​ട്ട് 91ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണു സം​​​​ഗീ​​​​ത പ​​​​രി​​​​പാ​​​​ടി അ​​​​ര​​​​ങ്ങേ​​​​റി​​​​യ​​​​ത്. 22,000 പേ​​ർ ​​പ​​രി​​പാ​​ടി ആ​​സ്വ​​ദി​​ക്കാ​​ൻ എ​​ത്തി​​യി​​രു​​ന്നു. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഏ​​​​റ്റ​​​​വുമ​​​​ധി​​​​കം പ്രചാരമുള്ള ക​​​​ൺ​​​​ട്രി മ്യൂ​​​​സി​​​​ക് ഗാ​​​​യ​​​​ക​​​​നാ​​​​യ ജ​​​​സ​​​​ൺ അ​​​​ൽ​​​​ഡീ​​​​ന്‍റെ പ​​​​രി​​​​പാ​​​​ടിക്കിടെയാ​​​​ണ് വെ​​​​ടി​​​​വ​​​​യ്പു​​​​ണ്ടാ​​​​യ​​​​ത്.


സം​​​​ഗീ​​​​ത പ​​​​രി​​​​പാ​​​​ടി​​​​ക്കി​​​​ടെ ന​​​​ട​​​​ക്കു​​​​ന്ന വെ​​​​ടി​​​​ക്കെ​​​​ട്ടാ​​​​യി​​​​രി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ദ്യം ക​​​​രു​​​​തി​​​​യ​​​​തെ​​​​ന്ന് സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. എന്നാൽ, മഴപോലെ വെടിയു ണ്ടകൾ വന്നതോടെയാണ് കാര്യ ത്തിന്‍റെ ഗൗരവം മനസിലാ യത്. വെ​​​​ടി​​​​വ​​​​യ്പ് ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യി മ​​​​ന​​​​സി​​​​ലാ​​​​യ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ അ​​​​ൽ​​​​ഡീ​​​​നെ സു​​​​ര​​​​ക്ഷാ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ സു​​​​ര​​​​ക്ഷി​​​​ത സ്ഥാ​​​​ന​​​​ത്തേ​​​​ക്കു മാ​​​​റ്റി​​​​യ​​​​താ​​​​യും ദൃ​​​​ക്സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. താനും ബാൻഡ് അംഗങ്ങളും സുരക്ഷിത രാണെന്ന് പിന്നീട് അൽഡീൻ ട്വിറ്ററിലൂടെ അറിയിച്ചു.

ലാ​​​സ് വേ​​​ഗ​​​സി​​​ലെ മ​​​റ്റു ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലും സ​​​മാ​​​ന​​​മാ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​താ​​​യി വാ​​​ർ​​​ത്ത പ്ര​​​ച​​​രി​​​ച്ചെ​​​ങ്കി​​​ലും പോ​​​ലീ​​​സ് നി​​​ഷേ​​​ധി​​​ച്ചു. ആ​​​ക്ര​​​മ​​​ണ​​​ത്തെ തുടർന്ന് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്രദേശത്തെ ഹോ​​​ട്ട​​​ലു​​​ക​​ളും കാ​​സി​​നോ​​ക​​ളും പോ​​ലീ​​സ് അ​​​ട​​​പ്പി​​ച്ചു. ന​​​ഗ​​​ര​​​ത്തി​​​ൽ സു​​​ര​​​ക്ഷ ശ​​​ക്ത​​​മാ​​​ക്കി​​​യ​​​താ​​​യി പോ​​​ലീ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ലാ​​​സ് വേ​​​ഗ​​​സ് മ​​​ക്‌​​​കാ​​​ര​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ളം താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​ട​​​ച്ചു. നിരവധി വി​​​മാ​​​ന​​​ങ്ങ​​​ൾ വ​​​ഴി​​​തി​​​രി​​​ച്ചു​​​വി​​​ട്ടു.
മ​​​​ര​​​​ണ​​​​സം​​​​ഖ്യ ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കാ​​​​മെ​​​​ന്നും പ​​​​ഡ്ഡോ​​​​ക്കി​​​​നെ കുറിച്ചുള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ എ​​​​ഫ്ബി​​​​ഐ അ​​​​ന്വേ​​​​ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ലാ​​​​സ് വേ​​​​ഗ​​​​സ് മെ​​​​ട്രോ പോ​​​​ലീ​​​​സ് ഷെ​​​​രീ​​​​ഫ് ജോ​​​​സ​​​​ഫ് ലൊ​​​​ന്പാ​​​​ർ​​​​ഡോ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

ആ​​​​ധു​​​​നി​​​​ക അ​​​​മേ​​​​രി​​​​ക്ക​​​​യുടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ കൂ​​​​ട്ട​​​​ക്കു​​​​രു​​​​തി​​​​യാ​​​​ണി​​​​തെ​​​​ന്നും ലൊ​​​​ന്പാ​​​​ർ​​​​ഡ് പ​​​​റ​​​​ഞ്ഞു. 2016ൽ ​​​​ഫ്ളോ​​​​റി​​​​ഡ​​യി​​ലെ ഒ​​​​ർ​​​​ലാ​​​​ൻ​​​​ഡോ​​​​യി​​​​ലെ നൈ​​​​റ്റ് ക്ല​​​​ബ്ബിലു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​ൽ 49 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

ലാസ് വേഗസ്: ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​തു ത​​ങ്ങ​​ളു​​ടെ പോ​​രാ​​ളി​​യാ​​ണെ​​ന്നും ഏ​​താ​​നും മാ​​സം മു​​ന്പാ​​ണ് ഇ​​യാ​​ൾ ഇ​​സ്‌​​ലാം മ​​തം സ്വീ​​ക​​രി​​ച്ച​​തെ​​ന്നും ഐ​​എ​​സ് ബ​​ന്ധ​​മു​​ള്ള വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി അ​​മാ​​ഖ് വ്യ​​ക്ത​​മാ​​ക്കി. അതേസമ യം, അക്രമിയുടെ ഭീകരബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്ന് എഫ്ബി ഐ വൃത്തങ്ങൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.