ബോട്ടും ടാങ്കറും കൂട്ടിമുട്ടി 13 മരണം
Friday, October 6, 2017 11:29 AM IST
ബെ​​യ്ജിം​​ഗ്: ചൈ​​നീ​​സ് ഫി​​ഷിം​​ഗ് ബോ​​ട്ടും എ​​ണ്ണ​​ടാ​​ങ്ക​​റും കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ 13 ചൈ​​നീ​​സ് മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. ജ​​പ്പാ​​ൻ സ​​മു​​ദ്ര​​ത്തി​​ൽ ഓ​​കി ദ്വീ​​പി​​നു സ​​മീ​​പ​​മാ​​ണു ദു​​ര​​ന്തം. ചൈ​​നീ​​സ് ബോ​​ട്ടി​​ൽ 16 പേ​​രാ​​ണു​​ണ്ടാ​​യി​​രു​​ന്ന​​ത്. മൂ​​ന്നു​​ പേ​​ർ ര​​ക്ഷ​​പ്പെ​​ട്ടു. ഹോ​​ങ്കോം​​ഗ് ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള എ​​ണ്ണ ടാ​​ങ്ക​​റി​​ലെ 21 ജീ​​വ​​ന​​ക്കാ​​രും സു​​ര​​ക്ഷി​​ത​​രാ​​ണെ​​ന്നു സൗ​​ത്ത് ചൈ​​ന മോ​​ണിം​​ഗ് പോ​​സ്റ്റ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.