ട്രംപ്- പുടിൻ കൂടിക്കാഴ്ച നടക്കുമെന്നും ഇല്ലെന്നും
Thursday, November 9, 2017 2:00 PM IST
ബെ​​​യ്ജിം​​​ഗ്: യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പും റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ലാ​​​ദി​​​മി​​​ർ പു​​​ടി​​​നും ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നും ഇ​​​ല്ലെ​​​ന്നും. വി‍യ​​​റ്റ്നാ​​​മി​​​ൽ ഇ​​​ന്നു ന​​​ട​​​ക്കു​​​ന്ന ഏ​​​ഷ്യ പ​​​സ​​​ഫി​​​ക് സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ സ​​​മി​​​തി ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ ഇ​​​രുനേ​​​താ​​​ക്ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​ന്ന് പു​​​ടി​​​നും ട്ര​​​പും ത​​​മ്മി​​​ൽ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​മെ​​​ന്നും സ​​​മ​​​യം മാ​​​ത്രം നി​​​ശ്ച​​​യി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു​​​മാ​​​ണ് ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് യൂ​​​റി ഉ​​​ഷ​​​ക്കോ​​​വ് അ​​​റി​​​യി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ആ​​​യി​​​ട്ടി​​​ല്ലെ​​ന്നു ട്രം​​​പി​​​നൊ​​​പ്പം ചൈ​​​ന സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന സ്റ്റേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി റെ​​ക്സ് ടി​​​ല്ലേ​​​ർ​​​സ​​​ൺ ബെ​​​യ്ജിം​​​ഗി​​​ൽ പ​​​റ​​​ഞ്ഞു.


സി​​​റി​​​യ, ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ ട്രം​​​പും പു​​​ടി​​​നും ച​​​ർ​​​ച്ച ചെ​​​യ്യു​​​മെ​​​ന്നും ഉ​​​ഷ​​​ക്കോ​​​വ് അ​​​റി​​​യി​​​ച്ചു. ജൂ​​​ലൈ​​​യി​​​ൽ ജ​​​ർ​​​മ​​​നി​​​യി​​​ൽ ന​​​ട​​​ന്ന ജി20 ​​​ഉ​​​ച്ച​​​കോ​​​ടി​​​യി​​​ലാ​​​ണ് ഇ​​​രു നേ​​​താ​​​ക്ക​​​ളും ഇ​​​തി​​​നു മു​​​ന്പു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.