വാഴ്ത്തപ്പെട്ട പദവിയിലേക്കു രക്തസാക്ഷികൾ
Friday, November 10, 2017 1:53 PM IST
വ​ത്തി​ക്കാ​ൻ​ സി​റ്റി: ഹം​ഗ​റി​യി​ലും സൊ​മാ​ലി​യ​യി​ലും ര​ക്ത​സാ​ക്ഷി​ത്വം​വ​രി​ച്ച ഓ​രോ വൈ​ദി​ക​നെ​യും ക​ന്യാ​സ്ത്രീ​യെ​യും വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തും. ഇ​തി​നു​ള്ള ഡി​ക്രി പു​റ​പ്പെ​ടു​വി​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​നു​മ​തി ന​ൽ​കി.

ഹം​ഗ​റി​യി​ൽ 1957-ൽ ​വ​ധി​ക്ക​പ്പെ​ട്ട ഫാ. ​ജി​യോ​വാ​ന്നി ബ്രെ​ന്ന​ർ, സൊ​മാ​ലി​യ​യി​ൽ 2006-ൽ ​വി​ശ്വാ​സ​ത്തി​നു​വേ​ണ്ടി ജീ​വ​ത്യാ​ഗം​ വ​രി​ച്ച സി​സ്റ്റ​ർ ലെ​യോ​ണെ​ല്ല സ്ം​ഗാ​ർ​ബ​തി എ​ന്നി​വ​രാ​ണു വാ​ഴ്ത്ത​പ്പെ​ട്ട പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന​ത്.


ഫ്രാ​ൻ​സി​സ്ക​ൻ മി​ഷ​ന​റി സി​സ്റ്റേ​ഴ്സ് ഓ​ഫ് ദ ​സേ​ക്ര​ഡ് ഹാ​ർ​ട്ട് എ​ന്ന കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ സ്ഥാ​പ​ക​ൻ ഫാ. ​ഗ്രി​ഗോ​റി​യോ ഫി​യോ​റ​വാ​ന്തി, മാ​ർ ചെ​ല്ലി​നോ ഡ ​ക​പ്ര​ഡോ​സോ എ​ന്ന ഇ​റ്റാ​ലി​യ​ൻ അ​ല്മാ​യ​ൻ എ​ന്നി​വ​ര​ട​ക്കം നാ​ലു​ പേ​രെ​ക്കൂ​ടി വാ​ഴ്ത്ത​പ്പെ​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ മാ​ർ​പാ​പ്പ അ​നു​മ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.