കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളികൾ ഗുരുതരാവസ്ഥയിൽ തുടരുന്നു
Sunday, November 19, 2017 10:48 AM IST
വെ​​​ല്ലിം​​​ഗ്ട​​​ൺ: ​​​ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ൽ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ഇ​​​റ​​​ച്ചി​​​ ക​​​ഴി​​​ച്ച് അ​​​ബോ​​​ധ​​ാവസ്ഥ​​​യി​​​ലാ​​​യ മ​​​ല​​​യാ​​​ളി കുടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു​​​ പേ​​​രു​​​ടെ സ്ഥി​​​തി ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ന്നു. കൊ​​​ട്ടാ​​​ര​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ഷി​​​ബു കൊ​​​ച്ചു​​​മ്മ​​​ൻ(35), ഭാ​​​ര്യ സു​​​ബി ബാ​​​ബു(32), ഷി​​​ബു​​​വി​​​ന്‍റെ അ​​​മ്മ ഏ​​​ലി​​​ക്കു​​​ട്ടി ഡാ​​​നി​​​യേ​​​ൽ(62) എ​​​ന്നി​​​വ​​​രാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​നി​​​​​ന്നു വേ​​​​​ട്ട​​​​​യാ​​​​​ടി പി​​​​​ടി​​​​​ച്ച പ​​​​​ന്നി​​​​​യു​​​ടെ ഇ​​​റ​​​​​ച്ചി​​ 10നു ​​​വീ​​​​​ട്ടി​​​​​ൽ പാ​​​​​കം ചെ​​​​​യ്​​​​​തു ക​​​​​ഴി​​​​​ച്ച​​​പ്പോ​​​ൾ ഭ​​​ക്ഷ്യ​​​വി​​​ഷ​​​ബാ​​​ധ ഏ​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഷി​​​ബു​​​വി​​​ന്‍റെ ഏ​​​ഴും ഒ​​​ന്നും വ​​​യ​​​സ് പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ൾ ഇ​​​റ​​​ച്ചി ക​​​ഴി​​​ക്കാ​​​തി​​​രു​​​ന്ന​​​തി​​​നാൽ ര​​​ക്ഷ​​​പ്പെ​​​ട്ടു.


ഹാ​​​മി​​​ൽ​​​ട്ട​​​നി​​​ലെ വെ​​​യ്കാ​​​റ്റോ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​ണ് ചി​​​കി​​​ത്സ. അ​​​പൂ​​​ർ​​​വ​​​മാ​​​യ ബോ​​​ട്ടു​​​ലി​​​സം വി​​​ഷ​​​ബാ​​​ധ​​​യാ​​​ണ് ഏറ്റിരിക്കുന്നതെ ന്ന് അ​​​നു​​​മാ​​​നി​​​ക്കു​​​ന്നു. പൂ​​​ർ​​​ണ​​​മു​​​ക്തി​​​ക്ക് ര​​​ണ്ടു​​​മാ​​​സം എ​​​ടു​​​ക്കാം. കു​​​ട്ടി​​​ക​​​ൾ ഹാ​​​മി​​​ൽ​​​ട്ട​​​ൺ മാ​​​ർ​​​ത്തോ​​​മ കോ​​​ൺ​​​ഗ്രി​​​ഗേ​​​ഷ​​​ൻ സം​​​ഘ​​​ട​​​ന​​​യു​​​ടെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...