മോസ്കിൽ ചാവേർ ആക്രമണം; 50 പേർ മരിച്ചു
Tuesday, November 21, 2017 1:13 PM IST
കാ​​​നോ: വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക​​​ൻ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ മു​​​സ്‌​​​ലിം പ​​​ള്ളി​​​യി​​​ൽ കൗ​​​മാ​​​ര​​​പ്രാ​​​യ​​​ക്കാ​​​ര​​​നാ​​​യ ചാ​​​വേ​​​ർ ന​​​ട​​​ത്തി​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ 50 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. അ​​​ഡ​​​മ​​​വാ സ്റ്റേ​​​റ്റി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ യോ​​​ലാ​​​യി​​​ൽ​​​നി​​​ന്ന് 200 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ മു​​​ബി​​​യി​​​ലെ മ​​​ദീ​​​ന മോ​​​സ്കി​​​ലാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്.

പ്ര​​​ഭാ​​​തപ്രാ​​​ർ​​​ഥ​​​ന​​​യ്ക്ക് എ​​​ത്തി​​​യ​​​വ​​​രോ​​​ടൊ​​​പ്പം മോ​​​സ്കി​​​നു​​​ള്ളി​​​ൽ ക​​​ട​​​ന്ന ചാ​​​വേ​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ബോ​​​ക്കോ ഹ​​​റം ഭീ​​​ക​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം നടത്തിയ​​തെ​​​ന്നു ക​​​രു​​​തു​​​ന്നു.


2014ൽ ​​​മു​​​ബി ന​​​ഗ​​​രം ബോ​​​ക്കോ ഹ​​​റം പി​​​ടി​​​ക്കു​​​ക​​​യും ന​​​ഗ​​​ര​​​ത്തി​​​ന്‍റെ പേ​​​ര് മ​​​ദി​​​ന​​​ത്തു​​​ൾ ഇ​​​സ്‌​​​ലാം എ​​​ന്നു മാ​​​റ്റു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. വൈ​​​കാ​​​തെ നൈ​​​ജീ​​​രി​​​യ​​​ൻ സൈ​​​ന്യം ന​​​ഗ​​​രം തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ചു. വ​​ട​​ക്കു​​കി​​ഴ​​ക്ക​​ൻ നൈ​​ജീ​​രി​​യ​​യി​​ൽ ഇ​​സ്‌​​ലാ​​മി​​ക് രാ​​ഷ്‌ട്രം സ്ഥാ​​പി​​ക്കു​​ക​​യാ​​ണു ബോ​​ക്കോ ഹ​​റ​​മി​​ന്‍റെ ല​​ക്ഷ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

Loading...